print edition ഐഎസ്‌എൽ പ്രതിസന്ധി ; വഴി തേടി എഐഎഫ്‌എഫ്

ന്യൂഡൽഹി
ഐഎസ്‌എൽ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എഐഎഫ്‌എഫ്) നീക്കങ്ങൾ ഫലം കാണുന്നില്ല. പ്രശ്‌ന പരിഹാരത്തിനായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഫെഡറേഷൻ. കഴിഞ്ഞ ദിവസം ഐഎസ്‌എൽ ക്യാപ്‌റ്റൻമാരുമായും സിഇഒമാരുമായും എഐഎഫ്‌എഫ് ചർച്ച നടത്തിയിരുന്നു. ഐ ലീഗ് ക്ലബുകൾ ചർച്ച ബഹിഷ്‌കരിച്ചു.
സ്‌പോൺസറെ കണ്ടെത്താൻ കഴിയാത്തതോടെയാണ് ഐഎസ്‌എൽ പ്രതിസന്ധിയിലായത്. ഡിസംബറിൽ ലീഗ് നടക്കുമെന്നായിരുന്നു ഫെഡറേഷൻ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സ്‌പോൺസറെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു.









0 comments