സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ് ബ്രസീലിന്: അർജന്റീനയ്ക്ക് തോൽവി

image credit: X
വെനസ്വേല : 31ാമത് സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ് നേടി ബ്രസീൽ. ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബ്രസീലിന്റെ വിജയം. ചാമ്പ്യൻ പട്ടത്തിനായുള്ള പോരാട്ടത്തിൽ അർജന്റീന പരാഗ്വേയോട് കാലിടറി വീണു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ തോൽവി. മൂന്ന് പോയിന്റ് വ്യത്യാസത്തിലായിരുന്നു ബ്രസീലിന്റെ വിജയം.
ഫൈനൽ റൗണ്ടിൽ അഞ്ച് മത്സരങ്ങളിൽ നിന്നും നാല് ജയവും ഒരു സമനിലയുമാണ് ബ്രസിലിന്റെ വിജയം. മൂന്ന് മത്സരത്തിൽ വിജയിച്ച അർജൻറീന ഒരു മത്സരം തോറ്റു. ബ്രസീലും അർജന്റീനയും ഏറ്റുമുട്ടിയ മത്സരം സമനിലയിലാണ് കലാശിച്ചത്. അണ്ടർ - 20 ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള യോഗ്യത മത്സരങ്ങളുടെ ഭാഗമായാണ് സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ് നടത്തുന്നത്. ചാമ്പ്യൻഷിപ്പിൽ അവസാന നാലിലെത്തുന്ന ടീമുകൾ ലോകകപ്പിലേക്ക് യോഗ്യത നേടും.
ബ്രസീലാണ് ഏറ്റവുമധികം തവണ ചാമ്പ്യൻഷിപ് നേടിയിട്ടുള്ളത്. 13 തവണയാണ് ബ്രസീൽ വിജയിച്ചത്. അര്‍ജന്റീന 5 തവണ ചാമ്പ്യന്‍മാരായി. 2023ലും മഞ്ഞപ്പട തന്നെയായിരുന്നു ചാമ്പ്യൻഷിപ് കരസ്ഥമാക്കിയത്. ബ്രസീൽ, അർജന്റീന, പരാഗ്വേ, ചിലി, കൊളംബിയ എന്നീ ടീമുകളാണ് നിലവിൽ ലോകകപ്പിലേക്ക് യോഗ്യത നേടിയിട്ടുള്ളത്.









0 comments