ചെൽസിക്കും യുണൈറ്റഡിനും തോൽവി

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും മാഞ്ചസ്‌റ്റർ യുണൈറ്റഡിനും തോൽവി. ചെൽസി രണ്ട് ഗോളിന് ന്യൂകാസിൽ യുണൈറ്റഡിനോട് തോറ്റു. നിക്കോളാസ് ജാക്‌സൺ ചുവപ്പുകാർഡ് കണ്ടതിനെ തുടർന്ന് പത്ത് പേരുമായാണ് ചെൽസി കളി അവസാനിപ്പിച്ചത്. ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾക്കും തിരിച്ചടി. നിലവിൽ അഞ്ചാമതാണ്.
ജയത്തോടെ ന്യൂകാസിൽ മൂന്നാമതെത്തി. ആദ്യ അഞ്ച് സ്ഥാനക്കാർക്കായാണ് യോഗ്യത. ഇനി മൂന്ന് മത്സരം ബാക്കി.
യുണൈറ്റഡിനെ വെസ്‌റ്റ് ഹാം യുണൈറ്റഡ് രണ്ട് ഗോളിന് കീഴടക്കി. ലിവർപൂളും അഴ്സണലും രണ്ട് വീതം ഗോളടിച്ച് പിരിഞ്ഞു.









0 comments