പ്രീമിയർ ലീഗിൽ ജയത്തോടെ തുടങ്ങി ലിവർപൂൾ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ജയത്തോടെ തുടങ്ങി. ബോണിമൗത്തിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്. കളിയവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ നേടിയ രണ്ടു ഗോളുകളാണ് ചാമ്പ്യന്മാർക്ക് വിജയം സമ്മാനിച്ചത്.
ഇരുപതാം കിരീടം ചൂടിയ ലിവർപൂളിനായിരുന്ന വിജയസാധ്യത. കളിയുടെ ആദ്യ പകുതിയിൽ തന്നെ ലീഡ് നേടി ടീം കരുത്തു കാട്ടി. 37-ാം മിനിറ്റിൽ ഹ്യൂഗോ എകിടികെയിലൂടെയാണ് ലിവർപൂൾ മുന്നിലെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 49-ാം മിനിറ്റിൽ കോഡി ഗാക്‌പോ ലീഡ് ഉയർത്തി. എന്നാൽ അന്റോയ്ൻ സെമെന്യോ ഇരട്ടഗോളുമായി ബോണിമൗത്തിന് സമനില നേടി കൊടുത്തു. 64-ാം മിനിറ്റിലും 76-ാം മിനിറ്റിലുമായിരുന്നു ഗോൾ.
കളി സമനിലയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചടത്തു നിന്നാണ് 88-ാം മിനിറ്റിൽ ഫെഡറിക്കോ കിയേസ ലിവർപൂളിനായി ഗോൾ കണ്ടെത്തിയത്. പിന്നാലെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ സ്‌കോർ ചെയ്ത മുഹമ്മദ് സലാ ടീമിന്റെ ജയം ഉറപ്പാക്കി.









0 comments