കോടിയേരി ബാലകൃഷ്‌ണൻ വനിതാ ക്രിക്കറ്റിന് നാളെ തുടക്കം

കണ്ണൂർ: മൂന്നാമത് കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക വനിതാ കെസിഎ എലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് തലശേരി കോണോർവയൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നാളെ തുടക്കം. രാവിലെ ഒമ്പതിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനംചെയ്യും.
20 വരെയാണ് ടൂർണമെന്റ്. തൃശൂർ ടൈറ്റൻസ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, ട്രിവാൻഡ്രം റോയൽസ്, കാസർകോട് ജാസ്‌മിൻ ക്രിക്കറ്റ് ക്ലബ്, തിരുവനന്തപുരം സുൽത്താൻസ് സിസ്‌റ്റേഴ്‌സ്, എറണാകുളം ക്ലൗഡ്‌ബറി, തലശേരി റിച്ച്‌മൗണ്ട്, റേസ് ബ്ലൈസസ് ക്രൈസ്‌റ്റ് കോളേജ് എന്നീ ടീമുകൾ മത്സരിക്കും. ദിവസം രണ്ട് മത്സരമുണ്ടാവും. ചാമ്പ്യന്മാർക്ക് അരലക്ഷം രൂപയും റണ്ണേഴ്‌സിന് 25,000 രൂപയുമാണ് സമ്മാനത്തുക.









0 comments