print edition പന്തിന് വീണ്ടും പരിക്ക്

ബംഗളൂരു : തിരിച്ചുവരാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വീണ്ടും പരിക്ക്. ദക്ഷിണാഫ്രിക്ക എ ടീമുമായുള്ള ചതുർദിന മത്സരത്തിന്റെ മൂന്നാംദിനമാണ് ഇന്ത്യൻ എ ടീം നായകൻ കൂടിയായ പന്തിന് പരിക്കേറ്റത്. എന്നാൽ പരിക്ക് ഗൗരവമുള്ളതല്ല. 14ന് ദക്ഷിണാ-ഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്‌റ്റനാണ് പന്ത്.ദക്ഷിണാഫ്രിക്കൻ പേസർ ഷെപോ മൊറാക്കിയുടെ ഏറിലാണ് പരിക്കേറ്റത്. മൂന്ന് തവണ ഏറുകൊണ്ടു. പിന്നാലെ 22 പന്തിൽ 17 റണ്ണുമായി തിരിച്ചുകയറി. ഹർഷ് ദുബെ പുറത്തായശേഷം വീണ്ടുമെത്തി ബാറ്റിങ് പുനരാരംഭിക്കുകയായിരുന്നു.









0 comments