അവർ അഞ്ച് പേർ; ഓരോരുത്തരും 10 ഓവർ വീതം; 50 ഓവറും എറിഞ്ഞത് വിൻഡീസ് സ്പിന്നർമാർ; ഇത് ചരിത്രത്തിലാദ്യം

ധാക്ക: ക്രിക്കറ്റിൽ ചരിത്രം സൃഷ്ട്ടിക്കുന്നത് പലവിധമാണ്. അതിൽ രസകരമായ റെക്കോഡുകളാണ് ഏറെയും. അത്തരത്തിലൊന്നാണ് വെസ്റ്റ് ഇൻഡീസ് ഇന്ന് കുറിച്ചത്. ഷേർ ഇ ബംഗ്ലായിൽ നടന്ന ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനമാണ് ചരിത്രത്തിലേക്ക് നടന്നു കയറിയത്.
ലോകക്രിക്കറ്റ് ആദ്യമായി ഒരു ഇന്നിങ്സിൽ 50 ഓവറും എറിഞ്ഞത് സ്പിന്നർമാരാണ്. ഇതോടെ ഏകദിനത്തിൽ മുഴുവൻ ഓവറും സ്പിൻ എറിയുന്ന ആദ്യ രാജ്യമായി വിൻഡീസ്. അകേൽ ഹൊസൈൻ, റോസ്റ്റൻ ചേസ്, ഖാരി പിയറിസ ഗുഡകേഷ് മോട്ടി, അലിക് അതനാസെ എന്നീ അഞ്ച് സ്പിന്നർമാർ പത്ത് വീതം ഓവറുകളാണ് എറിഞ്ഞത്. ഗുഡകേഷ് മോട്ടി മൂന്ന് വിക്കറ്റും അകേൽ ഹൊസൈനും അലിക് അതനാസെയും രണ്ട് വീതവും വിക്കറ്റുകൾ നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി.









0 comments