കൃഷ്ണപ്രസാദ്‌ 
ട്രിവാൻഡ്രം 
റോയൽസ്‌ 
ക്യാപ്‌റ്റൻ

Trivandrum Royals
avatar
Sports Desk

Published on Jul 26, 2025, 04:09 AM | 1 min read


തിരുവനന്തപുരം

കെസിഎൽ ക്രിക്കറ്റ് രണ്ടാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റൻ. ബേസിൽ തമ്പി, അബ്ദുൾ ബാസിത്ത് എന്നിവരാണ് പതിനാറ് അംഗ ടീമിലെ പ്രധാന താരങ്ങൾ. വിജയ് ഹസാരെ ട്രോഫിയിൽ കൃഷ്ണപ്രസാദ്‌ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പിൾസിനുവേണ്ടിയാണ് കളിച്ചത്.


മുൻ രഞ്ജി താരം എസ് മനോജാണ് മുഖ്യ പരിശീലകൻ. ആഗസ്‌ത്‌ 21 മുതൽ സെപ്തംബർ ആറുവരെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ്‌ മത്സരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Home