തലസ്ഥാനത്തിന്റെ റോയല്‍ ടീം ; കരുത്തുറ്റ നിരയുമായി ട്രിവാൻഡ്രം

ട്രിവാൻഡ്രം റോയൽസ് ജേഴ്സി പ്രകാശിപ്പിക്കുന്ന ക്യാപ്റ്റൻ കൃഷ്ണ പ്രസാദ് (ഇടത്ത്)
തിരുവനന്തപുരം
ആറ് ബാറ്റര്‍മാരും അഞ്ച് ഓള്‍ റൗണ്ടര്‍മാരും അഞ്ച് ബൗളര്‍മാരും അടങ്ങുന്ന ടീമാണ് ട്രിവാന്‍ഡ്രം റോയല്‍സ്. കൃഷ്ണ പ്രസാദാണ് ക്യാപ്‌റ്റൻ. ബേസില്‍ തമ്പി, അബ്ദുള്‍ ബാസിത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍. കഴിഞ്ഞ സീസണില്‍ ബാസിതായിരുന്നു നായകന്‍.
കഴിഞ്ഞ സീസണിൽ രണ്ട് അര്‍ധ സെഞ്ചുറിയടക്കം 300 റണ്ണടിച്ച ഗോവിന്ദ് ദേവ് പൈ വൈസ് ക്യാപ്‌റ്റനാണ്. മുന്‍ രഞ്ജി താരം എസ് മനോജാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. സംവിധായകന്‍ പ്രിയദര്‍ശന്‍, ജോസ് പട്ടാര എന്നിവര്‍ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം. കഴിഞ്ഞവർഷം സെമിയിൽ കലിക്കറ്റ് ഗ്ലോബ്‌സ്‌റ്റാഴ്‌സിനോട് തോറ്റു. ഇക്കുറി 21ന് ആദ്യകളിയിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ നേരിടും.
ടീം: കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍), ഗോവിന്ദ് ദേവ് പൈ (വൈസ് ക്യാപ്റ്റന്‍), റിയാ ബഷീര്‍, സഞ്ജീവ് സതീശന്‍, - അബ്ദുള്‍ ബാസിത്, അനന്തകൃഷ്ണന്‍, അഭിജിത്ത് പ്രവീണ്‍, ടി എസ് വിനില്‍, എസ് നിഖില്‍ ബേസില്‍ തമ്പി, ഫാനൂസ്, ആസിഫ് സലാം, വി അജിത്, ജെ എസ് അനുരാജ്, എസ് സുബിന്‍, അദ്വൈത് പ്രിന്‍സ്.









0 comments