ലങ്കയ്‌ക്ക് പ്രഭാത്


Sports Desk
Published on Jun 29, 2025, 04:01 AM | 1 min read
കൊളംബോ
ബംഗ്ലാദേശുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ശ്രീലങ്കയ്‌ക്ക് ഇന്നിങ്സ് ജയം. കൊളംബോയിൽ ഇന്നിങ്‌സിനും 78 റണ്ണിനുമാണ് ലങ്ക ജയിച്ചത്. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേശ് നാലാംദിനം 133ന് പുറത്തായി. നാലാംദിനം അരമണിക്കൂറിൽ ലങ്ക കളി തീർത്തു. അഞ്ച് വിക്കറ്റുമായി സ്‌പിന്നർ പ്രഭാത് ജയസൂര്യ തിളങ്ങി. ലങ്കൻ ഓപ്പണർ പതും നിസ്സങ്കയാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും. പരമ്പര 1–-0നാണ് ലങ്ക സ്വന്തമാക്കിയത്.
സ്‌കോർ: ബംഗ്ലാദേശ് 247, 133; ശ്രീലങ്ക 458.
രണ്ടാം ഇന്നിങ്‌സിൽ ബംഗ്ലാനിരയിൽ ഒരു ബാറ്റർക്കും അർധസെഞ്ചുറി കുറിക്കാനായില്ല. 26 റണ്ണെടുത്ത മുഷ്‌ഫിക്കർ റഹീം ആണ് ടോപ് സ്‌കോറർ.









0 comments