print edition ജുറേലിന് സെഞ്ചുറി

ബംഗളൂരു
: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് ക്രിക്കറ്റ് പരന്പരയിൽ അവസരം ഉറപ്പാക്കി വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ. ദക്ഷിണാ-ഫ്രിക്കൻ എ ടീമുമായുള്ള രണ്ടാം ചതുർദിന മത്സരത്തിൽ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടിയാണ് ജുറേൽ മിന്നിയത്. മൂന്നാംദിനം 127 റണ്ണുമായി പുറത്താകാതെനിന്ന ഇരുപത്തിനാലുകാരൻ ഇന്ത്യക്ക് മികച്ച സ്‌കോറൊരുക്കി.
രണ്ടാം ഇന്നിങ്‌സിൽ ഏഴിന് 382 റണ്ണെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെ ലീഡ് 416 റണ്ണായി. മറുപടിക്കെത്തിയ ദക്ഷിണാഫ്രിക്കൻ എ ടീം മൂന്നാംദിനം കളി നിർത്തുന്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്ണെടുത്തു.
ക്യാപ്‌റ്റൻ ഋഷഭ് പന്ത് 54 പന്തിൽ 65 റണ്ണടിച്ചു. ഹർഷ് ദുബെ 84ഉം.
ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യൻ ബാറ്റിങ് നിര തകർച്ച നേരിട്ട ഘട്ടത്തിൽ 132 റണ്ണുമായി പുറത്താകാതെനിന്ന ജുറേലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 221ന് അവസാനിച്ചു. ഇന്ത്യൻ എ ടീമിന്റെ രണ്ടാം ഇന്നിങ്‌സും തകർച്ചയോടെയായിരുന്നു. അഭിമന്യു ഇൗശ്വരൻ തുടർച്ചയായ രണ്ടാം ഇന്നിങ്‌സിലും റണ്ണെടുക്കാതെ മടങ്ങി. നാലിന് 84 റണ്ണെന്ന നിലയിൽനിന്നാണ് ജുറേലും പന്തും ഒത്തുചേർന്നത്. ഒരു സിക്‌സറും 15 ഫോറുമായിരുന്നു ജുറേലിന്റെ ഇന്നിങ്‌സിൽ. പന്ത് നാല് സിക്‌സറും അഞ്ച് ഫോറും പറത്തിയപ്പോൾ ദുബെ ഒരു സിക്‌സറും 12 ഫോറും നേടി.









0 comments