വിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് ; ഓസീസിന് ബാറ്റിങ് തകർച്ച


Sports Desk
Published on Jun 27, 2025, 12:00 AM | 1 min read
ബാർബഡോസ്
വെസ്‌റ്റിൻഡീസിന് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്‌റ്റിൽ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ 180 റണ്ണിന് പുറത്തായി. പേസർമാരായ ജെയ്‌ഡൻ സീൽസും ഷമർ ജോസഫുമാണ് ഓസീസിന്റെ കഥ കഴിച്ചത്. സീൽസിന് അഞ്ചും ഷമറിന് നാലും വിക്കറ്റുണ്ട്. മൂന്ന് ബാറ്റർമാരാണ് രണ്ടക്കം കടന്നത്.
ട്രാവിസ് ഹെഡ്ഡാണ് (59) ഉയർന്ന സ്‌കോറുകാരൻ. ഉസ്‌മാൻ ഖവാജയും (47) ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസും (28) പിടിച്ചുനിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് 57 റണ്ണെടുക്കുന്നതിനിടയിൽ നാല് വിക്കറ്റ് നഷ്‌ടപ്പെട്ടു.









0 comments