ഓസീസിനെ എറിഞ്ഞിട്ട് ജയിച്ച് കയറി യുവ ഇന്ത്യ, ഒപ്പം പരമ്പര നേട്ടവും

ന്യൂഡൽഹി: ഓസീസിനെതിരായ അണ്ടർ 19 യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് ജയം. 167 റൺസിന്റെ വമ്പൻ വിജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റു നഷ്ടത്തിൽ 280 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 113 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വേദാന്ത് ത്രിവേദി, രാഹുൽ കുമാർ എന്നിവർ അർധ സെഞ്ച്വറി നേടി. നാല് വിക്കറ്റ് നേടിയ ഖിലാൻ പട്ടേൽ, മൂന്ന് വിക്കറ്റ് നേടിയ ഉദ്ധവ് മോഹൻ എന്നിവരാണ് ഓസീസിനെ എറിഞ്ഞിട്ടത്.
ക്രിക്കറ്റിൽ ഇന്ത്യയുടെ നല്ല നാളെ എന്നാണ് യുവടീമിന്റെ പരമ്പരനേട്ടത്തെ കായികപ്രേമികൾ വിലയിരുത്തുന്നത്.









0 comments