‘ഗില്ലിന്‌ സെഞ്ചുറിക്ക്‌ അവസരമൊരുക്കുന്നതിലാണ്‌ രാഹുൽ ശ്രദ്ധിച്ചത്‌’; വിമർശനവുമായി ഗവാസ്‌കർ

Sunil Gavaskar And K L Rahul
വെബ് ഡെസ്ക്

Published on Feb 08, 2025, 02:11 PM | 1 min read

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കെ എൽ രാഹുൽ പുറത്തെടുത്ത ബാറ്റിങ്‌ രീതിയെ വിമർശിച്ച്‌ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. ശുഭ്‌മാൻ ഗില്ലിന്‌ സെഞ്ച്വറി നേടാൻ രാഹുൽ പ്രതിരോധത്തിലൂന്നി ബാറ്റ്‌ ചെയ്തു എന്നായിരുന്നു ഗവാസ്‌കറിന്റെ വിമർശനം.


ഇന്ത്യക്ക്‌ ജയിക്കാൻ 28 റൺസ്‌ ആവശ്യമുള്ളപ്പോഴായിരുന്നു കെ എൽ രാഹുൽ ക്രീസിലെത്തിയത്‌. തുടർന്ന്‌ പ്രതിരോധത്തിലൂന്നി ബാറ്റ്‌ ചെയ്ത രാഹുൽ ഒൻപത്‌ പന്തിൽ രണ്ട്‌ റൺസെടുത്ത്‌ പുറത്താവുകയായിരുന്നു. ഗില്ലിന്‌ സ്‌ട്രൈക്ക്‌ നൽകാൻ ശ്രമിക്കവെ ആദിൽ റഷീദിന്റെ പന്തിൽ ബറ്റ്‌ വച്ച രാഹുൽ ക്യാച്ച്‌ നൽകി പവലിയനിലേക്ക്‌ മടങ്ങുകയായിരുന്നു. തുടർന്ന്‌ ഗില്ലും സെഞ്ചുറി പൂർത്തിയാക്കാതെ മടങ്ങി.


‘സ്വാഭാവികമായ രീതിയിലായിരുന്നു രാഹുൽ ബാറ്റ്‌ ചെയ്യേണ്ടിയിരുന്നത്‌. എന്നാൽ തന്റെ സഹതാരത്തിന് സെഞ്ചുറിക്ക്‌ അവസരമൊരുക്കുന്നതിലാണ്‌ രാഹുൽ കൂടുതൽ ശ്രദ്ധിച്ചത്‌. എന്നിട്ട്‌ എന്താണ്‌ സംഭവിച്ചതെന്ന്‌ നോക്കൂ. ക്രിക്കറ്റ്‌ പോലൊരു ടീം ഗെയിമിൽ അങ്ങനെ ചെയ്യേണ്ട ആവശ്യമേ ഇല്ല.’– ഗവാസ്‌കർ പറഞ്ഞു. കെ എൽ രാഹുൽ ഔട്ട്‌ ആകാനുണ്ടയ കാരണത്തേയും ഗവാസ്‌കർ വിമർശിച്ചു. അതൊരു പൂർണ മനസോടെയുള്ള ഷോട്ട്‌ അല്ല എന്നായിരുന്നു ഗവാസ്‌കറിന്റെ വിമർശനം.


ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ നാല്‌ വിക്കറ്റിന്‌ ഇന്ത്യ തോൽപ്പിച്ചിരുന്നു. 14 മാസത്തെ ഇടവേളയ്‌ക്കുശേഷം നാട്ടിൽ ആദ്യ ഏകദിനത്തിന്‌ ഇറങ്ങിയ ഇന്ത്യ ഓൾറൗണ്ട്‌ മികവിലൂടെയാണ്‌ എതിരാളിയെ വീഴ്‌ത്തിയത്‌. 96 പന്തിൽ 87 റണ്ണടിച്ച് കളിയിലെ താരമായ വൈസ്‌ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും അരങ്ങേറ്റത്തിൽ മൂന്ന്‌ വിക്കറ്റെടുത്ത പേസർ ഹർഷിത്‌ റാണയും വിജയത്തിൽ നിർണായകമായി. സ്‌പിന്നർ രവീന്ദ്ര ജഡേജയ്‌ക്കും മൂന്ന്‌ വിക്കറ്റുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Home