ടെസ്‌റ്റ് ക്രിക്കറ്റിലും ഇനിമുതൽ സ്‌റ്റോപ്പ് ക്ലോക്ക്


Sports Desk
Published on Jun 27, 2025, 12:00 AM | 1 min read
ലണ്ടൻ
കുറഞ്ഞ ഓവർ നിരക്ക് പ്രശ്‌നം പരിഹരിക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ഐസിസി) ടെസ്‌റ്റിലും സ്‌റ്റോപ്പ് ക്ലോക്ക് സംവിധാനം ഏർപ്പെടുത്തും. പുതിയ നിയമപ്രകാരം ഒരു ഓവർ എറിഞ്ഞാൽ അടുത്തതിന് ഒരു മിനിറ്റിന്റെ ഇടവേള മാത്രമാണ് കിട്ടുക. അതിൽ കൂടുതലായാൽ രണ്ടുതവണ താക്കീത് നൽകും. വീണ്ടും ആവർത്തിച്ചാൽ ബാറ്റിങ് ടീമിന് അഞ്ച് റൺ നൽകും.
പന്തിൽ ഉമിനീർ പുരുട്ടുന്നതിന് വിലക്കുണ്ട്. എന്നാൽ പുരട്ടിയാൽ ഉടനെ പന്ത് മാറ്റില്ല. പന്തിൽ മാറ്റം ഉണ്ടായാൽ മാത്രമേ പുതിയത് പരിഗണിക്കു. വീഡിയോ പരിശോധനാ സംവിധാനത്തിലും മാറ്റമുണ്ട്. വിക്കറ്റ്‌കീപ്പർ പിടിച്ചതിന് പുറത്തായതിന് ബാറ്റർ റിവ്യൂ നൽകിയാൽ എൽബിഡബ്ലിയു പരിശോധനയും നടത്തും.









0 comments