ക്ഷമിക്കണം, ലഹരി ഉപയോഗിച്ചു: കഗീസോ റബാദ

ജൊഹാന്നസ്‌ബർഗ് : ലഹരിമരുന്ന് ഉപയോഗിച്ചതിന് സസ്‌പെൻഷനിലാണെന്ന് ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കഗീസോ റബാദ വെളിപ്പെടുത്തി. അതിനാലാണ് ഐപിഎല്ലിൽനിന്ന് പിൻമാറിയത്. സസ്‌പെൻഷൻ കഴിഞ്ഞ് എത്രയും പെട്ടെന്ന് ഇഷ്‌ടപ്പെട്ട കളിയിൽ തിരിച്ചെത്തുമെന്ന് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പെട്ടതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമായിരുന്നു. 10.75 കോടി രൂപയ്‌ക്കാണ് സ്വന്തമാക്കിയത്. രണ്ട് കളിയിൽ രണ്ട് വിക്കറ്റെടുത്തശേഷം ഏപ്രിൽ മൂന്നിനാണ് നാട്ടിലേക്ക് മടങ്ങിയത്. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയെന്നായിരുന്നു ഗുജറാത്ത് ടീമിന്റെ അറിയിപ്പ്. ഈവർഷം ആദ്യം നടന്ന ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിനിടയിൽ ലഹരി ഉപയോഗിച്ചതെന്നാണ് വിവരം. കേപ്‌ടൗൺ ടീമിൽ അംഗമായിരുന്നു. പ്രതിസന്ധിഘട്ടത്തിൽ ഒപ്പംനിൽക്കുന്ന എല്ലാവരോടും നന്ദിപറയുന്നതായി മുപ്പതുകാരൻ പറഞ്ഞു.









0 comments