ഏകദിന റാങ്കിങ്ങിൽ വീണ്ടും ഒന്നാം സ്ഥാനം പിടിച്ചടക്കി സ്മൃതി മന്ദാന

ന്യൂഡൽഹി: ഐസിസി ഏകദിന ബാറ്റർമാരുടെ വനിതാ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ഓപ്പണിങ് ബാറ്റർ സ്മൃതി മന്ദാന. നിലവിൽ മന്ദാനക്ക് 735 റേറ്റിങ് പോയിന്റും ബ്രണ്ടിന് 731 റേറ്റിങ് പോയിന്റുമാണുള്ളത്. മുള്ളൻപൂരിൽ നടന്ന ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ മന്ദാന 63 പന്തിൽ 58 റൺസ് നേടിയതോടെയാണ് വീണ്ടും ഒന്നാമതെത്തിയത്. ഇംഗ്ലണ്ടിന്റെ താരം നാറ്റ് സ്‌കൈവർ ബ്രണ്ടിനാണ് നാല് പോയിന്റുകൾ പിന്നിൽ.
സ്മൃതി മന്ദാനയ്ക്ക് നേട്ടമുണ്ടായെങ്കിലും ഓസീസിനോട് ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് ഇന്ത്യ തോറ്റിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 281 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഫീബി ലിച്ച്ഫീൽഡ് (88) മികച്ച തുടക്കം നൽകി. പിന്നാലെ ബെത് മൂണി , അന്നബെൽ സതർലൻഡ് എന്നിവരും അർധ സെഞ്ച്വറി നേടിയതോടെ ഓസീസ് വിജയിക്കുകയായിരുന്നു.









0 comments