സഞ്ജുവിന് പരിക്ക്; മൂന്നാഴ്‌ചയോളം വിശ്രമത്തിന് നിർദേശം

പരിശീലനത്തിനിടെ സഞ്ജു സാംസൺ. PHOTO: Facebook
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് പരിക്ക്. സഞ്ജുവിന്റെ കൈ വിരലിനാണ് പരിക്കേറ്റത്. മുംബൈയിൽ നടത്തിയ പരിശോധനയിൽ താരത്തിന് മൂന്നാഴ്‌ചത്തെ വിശ്രമം നിർദേശിച്ചു. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലാണ് സഞ്ജുവിന് പരിക്കേറ്റത്.
കഴിഞ്ഞ ട്വന്റി 20 മത്സരങ്ങളിൽ സെഞ്ചുറികളോടെ മികച്ച പ്രകടനം കാഴ്‌ച വച്ചായിരുന്നു സഞ്ജു ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കളിക്കാനിറങ്ങിയത്. എന്നാൽ അഞ്ച് മത്സരങ്ങളിലും താരത്തിന് തിളങ്ങാനാവാത്തത് നിരാശ ശ്രഷ്‌ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിനെ പരിക്കും പിടികൂടിയത്.
മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ജോഫ്രാ ആർച്ചറിന്റെ പന്ത് കൈവിരലിന് കൊണ്ടാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച ശേഷമായിരുന്നു താരത്തെ പരിക്ക് ബാധിച്ചത്. ഇതേ തുടർന്ന് അപ്പോൾ തന്നെ സഞ്ജുവിന് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും തൊട്ടടുത്ത ഓവറിൽ തന്നെ പുറത്താവുകയായിരുന്നു. ഏഴ് പന്തിൽ നിന്നും 16 റൺസാണ് മത്സരത്തിലെ സഞ്ജുവിന്റെ സമ്പാദ്യം.









0 comments