സച്ചിന് സെഞ്ചുറിയില്ല, 98ൽ വീണു; കേരളത്തിന് നിർണായകം- വീഡിയോ

വിക്കറ്റ് നഷ്ടപ്പെട്ട സച്ചിൻ ബേബിയുടെ നിരാശ
നാഗ്‌പൂർ: രഞ്ജി ട്രോഫി ഫൈനലിലെ ആദ്യ ഇന്നിങ്‌സിൽ കേരള ക്യാപ്‌റ്റൻ സച്ചിൻ ബേബി 98 റൺസിന് പുറത്ത്. വിദർഭയ്‌ക്ക് വേണ്ടി പാർത്ത് രേഖാഡെയാണ് സച്ചിന്റെ വിക്കറ്റ് വീഴ്‌ത്തിയത്. ക്യാപ്റ്റന്റെ വിക്കറ്റ് നഷ്‌ടമായതോടെ കേരളത്തിന്റെ നില പരുങ്ങലിലായി.
51 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് കൂടി നഷ്ടപ്പെട്ടാൽ ആദ്യ രഞ്ജി ട്രോഫി എന്ന കേരളത്തിന്റെ സ്വപ്‌നത്തിന് തിരിച്ചടി നേരിടും. മത്സരം സമനിലയായാൽ ആദ്യ ഇന്നിങ്‌സിലെ ലീഡ് നേടുന്നവരായിരിക്കും ചാമ്പ്യൻമാരാവുക.
ജലജ് സക്‌സേനയോടൊപ്പം ഈഡൻ ആപ്പിൾ ടോം ആണ് നിലവിൽ ക്രീസിൽ. എം ഡി നിതീഷ്, എൻ ബേസിൽ എന്നിവരാണ് ക്രീസിലേക്കെത്താനുള്ള കേരളത്തിന്റെ ബാറ്റർമാർ.









0 comments