രഞ്ജി ട്രോഫി: പിടിമുറുക്കി വിദർഭ; ലീഡ് 350 കടന്നു

kerala cricket

ഫോട്ടോ: പി വി സുജിത്ത്

വെബ് ഡെസ്ക്

Published on Mar 02, 2025, 12:26 PM | 1 min read

നാഗ്‌പുർ: കേരളത്തിന്റെ കന്നിക്കിരീടമെന്ന സ്വപ്‌നം തകർത്ത് രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ ഫൈനലിൽ വിദർഭയുടെ ലീഡ് 350 കടന്നു. അവസാനദിനത്തിൽ ഉച്ച​ഭക്ഷണത്തിന് പിരിയുമ്പോൾ 124 ഓവറിൽ 314/7 നിന്ന നിലയിലാണ് വിദർഭ. അഞ്ചാം ദിനം ആദ്യ സെഷനിൽ വിദർഭയുടെ മൂന്നു വിക്കറ്റുകൾ കേരളം വീഴ്ത്തി. സെഞ്ചറി നേടിയ കരുൺ നായർ (295 പന്തിൽ 135), അക്ഷയ് വഡ്കർ (108 പന്തിൽ 25), ഹർഷ് ദുബെ (26 പന്തിൽ 4) എന്നിവരാണ് ഇന്നു പുറത്തായത്.


ആദിത്യ സർവാതേയുടെ പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ സ്റ്റംപ് ചെയ്താണു കരുൺ നായർ പുറത്തായത്. പിന്നാലെ ക്യാപ്റ്റൻ അക്ഷയ്‌ വാദ്‌കറും സർവാതേയുടെ പന്തിൽ പുറത്തായി. ഏദൻ ആപ്പിൽ ടോമിന്റെ പന്തിലാണ് ഹർഷ് ദുബെ മടങ്ങിയത്. മത്സരം ഇന്ന്‌ സമനിലയായാൽ ഒന്നാം ഇന്നിങ്സ്‌ ലീഡിന്റെ മികവിൽ വിദർഭ ജേതാക്കളാകും. 2018ലും 2019ലും ചാമ്പ്യൻമാരായ വിദർഭ കഴിഞ്ഞതവണ റണ്ണറപ്പായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home