രഞ്ജി ട്രോഫി: വിദർഭ കുതിക്കുന്നു; 286 റൺസ് ലീഡ്

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭ കുതിക്കുന്നു. നാലാം ദിനം അവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന നിലയിലാണ് വിദർഭ. ഇതോടെ 286 റൺസ് ലീഡായി. കരുൺ നായരും (280 പന്തിൽ 132) ക്യാപ്റ്റൻ അക്ഷയ് വദ്കറുമാണ് (33 പന്തിൽ 4) ക്രീസിൽ.
37 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി നാലാം ദിനം ബാറ്റിങ് ആരംഭിച്ച വിദർഭയ്ക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ മൂന്നോവറിൽ തന്നെ ഓപ്പണർമാരെ കേരളം മടക്കി. എം ഡി നിതീഷും ജലജ് സക്‌സേനയുമാണ് വിക്കറ്റുകൾ നേടിയത്. തുടർന്ന് മാലേവർ - കരുൺ നായർ സഖ്യം സെഞ്ചുറി കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 182 റൺസെടുത്തു. ഒടുവിൽ 60-ാം ഓവറിൽ മാലേവറിനെ (162 പന്തിൽ 73) അക്ഷയ് ചന്ദ്രൻ പുറത്താക്കി. പിന്നാലെ യഷ് റാത്തോഡിനെ (56 പന്തിൽ 24) ആദിത്യ സർവാതെ പുറത്താക്കി.
മലയാളി താരം കരുൺ നായർ സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്നു. 184 പന്തുകൾ നേരിട്ട താരം രണ്ട് സിക്സുകളും ഏഴു ഫോറുകളും അടിച്ചാണ് സെഞ്ചറിയിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റ് സീസണിൽ കരുൺ നായരുടെ ഒൻപതാം സെഞ്ചറിയാണിത്. രഞ്ജി ട്രോഫിയിൽ നാലു സെഞ്ചറികൾ സ്വന്തമാക്കിയ കരുൺ വിജയ് ഹസാരെയിൽ അഞ്ച് സെഞ്ചറികളും അടിച്ചെടുത്തിട്ടുണ്ട്. 236 പന്തിൽ 119 റൺസെടുത്ത കരുൺ നായർക്കൊപ്പം യാഷ് റാത്തോഡും (49 പന്തിൽ 21) ബാറ്റിങ് തുടരുകയാണ്. 98 പന്തിൽ 40 റൺസാണ് ഇരുവരും ചേർന്ന് നാലാം ദിവസം കൂട്ടിച്ചേർത്തത്.









0 comments