രഞ്ജിട്രോഫിയിൽ കേരളം പൊരുതുന്നു; 250 കടന്നു

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ കേരളം പൊരുതുന്നു. നിലവിൽ 84 ഓവറിൽ 250/5 എന്ന നിലയിലാണ് കേരളം. അർധ സെഞ്ചുറിയുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയും (154 പന്തിൽ 62) മുഹമ്മദ് അസ്ഹറുദ്ദീനും (37 പന്തിൽ 19) ക്രീസിലുണ്ട്. വിദർഭയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 379 മറികടക്കാൻ കേരളത്തിന് ഇനിയും 129 റൺസ് കൂടി വേണം.
കേരളത്തിൻ്റെ ആദിത്യ സർവാതെയുടെ ക്യാച്ച് എടുത്ത ഡാനിഷ് മലവാറിൻ്റെ ആഹ്ലാദം: ഫോട്ടോ പി വി സുജിത്
അർധസെഞ്ചുറി നേടിയ ആദിത്യ സർവാതെ (185 പന്തിൽ 79), സൽമാൻ നിസാർ (42 പന്തിൽ 21) എന്നിവരാണ് വെള്ളിയാഴ്ച പുറത്തായത്. 131/3 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോർ 170-ൽ എത്തിയപ്പോഴാണ് സർവാതെയെ നഷ്ടമായത്. ഹർഷ് ദുബെയുംടെ പന്തിലാണ് സർവാതെ പുറത്തായത്. നാലാം വിക്കറ്റിൽ സർവാതേ– സച്ചിൻ ബേബി സഖ്യം 152 പന്തിൽ 63 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ സൽമാൻ നിസാറിനെ (42 പന്തിൽ 21) ഹർഷ് ദുബെ എൽബിഡബ്ല്യുവിൽ കുടുക്കി.









0 comments