കെസിഎ- എൻഎസ്കെ ട്വൻ്റി 20: കംബൈൻഡ് ഡിസ്ട്രിക്ട്സും എറണാകുളവും ഫൈനലിൽ

nsk-trophy.

എം എസ് അഖില്‍

വെബ് ഡെസ്ക്

Published on Jun 03, 2025, 07:30 PM | 1 min read

തിരുവനന്തപുരം: കെസിഎ - എൻഎസ്കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ എറണാകുളവും കംബൈൻഡ് ഡിസ്ട്രിക്ട്സും ഫൈനലിൽ കടന്നു. സെമിയിൽ കംബൈൻഡ് ഡിസ്ട്രിക്ട് മലപ്പുറത്തെയും എറണാകുളം തിരുവനന്തപുരത്തെയുമാണ് പരാജയപ്പെടുത്തിയത്. നാളെയാണ് ഫൈനൽ.


മലപ്പുറത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത കംബൈൻഡ് ഡിസ്ട്രിക്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എടുത്തു ക്യാപ്റ്റൻ രോഹൻ നായരുടെ അർധ സെഞ്ചുറിയാണ് കംബൈൻഡ് ഡിസ്ട്രിക്ട്സിന് ഭേദപ്പെട്ട സ്കോർ നല്കിയത്. രോഹൻ 57 റൺസും മൊഹമ്മദ് ഷാനു 36 റൺസും നേടി. മലപ്പുറത്തിന് വേണ്ടി ആദർശ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലപ്പുറത്തിന് മുൻനിര തകർന്നടിഞ്ഞത് തിരിച്ചടിയായി. മലപ്പുറം 16.3 ഓവറിൽ 64 റൺസിന് ഓൾ ഔട്ടായതോടെ കംബൈൻഡ് ഡിസ്ട്രിക്ട് സിനെ തേടി 66 റൺസിൻ്റെ വിജയമെത്തി. 20 റൺസെടുത്ത അഭിറാം ദാസിയാണ് മലപ്പുറത്തിൻ്റെ ടോപ് സ്കോറർ. കംബൈൻഡ് ഡിസ്ട്രിക്ട്സിന് വേണ്ടി അബി ബിജു മൂന്നും അനുരാജ്, വിനയ് വർഗീസ് , വിനൂപ് മനോഹരൻ എത്തിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി എ ബി ബിജുവാണ് കളിയിലെ താരം.


രണ്ടാം സെമിയിൽ അഞ്ച് വിക്കറ്റിനാണ് എറണാകുളം തിരുവനന്തപുരത്തെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരം 18.5 ഓവറിൽ 117 റൺസിന് ഓൾ ഔട്ടായി. അനന്തകൃഷ്ണനും (23) കൃഷ്ണദേവനും (21) മാത്രമാണ് തിരുവനന്തപുരം ബാറ്റിങ് നിരയിൽ തിളങ്ങിയത്. എറണാകുളത്തിനായി എം എസ് അഖിൽ നാലും ഇബ്നുൽ അഫ് താബ്, വി അജിത് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എറണാകുളം നാല് പന്തുകൾ ബാക്ക നിൽക്കെ ലക്ഷ്യത്തിലെത്തി. വിപുൽ ശക്തി 32 റൺസ് നേടി. ഗോവിന്ദ് ദേവ് പൈയും (34) എം എസ് അഖിലും (24) പുറത്താകാതെ നിന്നു. തിരുവനന്തപുരത്തിന് വേണ്ടി രാഹുൽ ചന്ദ്രനും ശരത്ചന്ദ്രപ്രസാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എം എസ് അഖിലാണ് കളിയിലെ താരം.



deshabhimani section

Related News

View More
0 comments
Sort by

Home