65 കളിയിൽ 79 വിക്കറ്റ്‌ , ഏകദിനത്തിലും ടെസ്‌റ്റിലും തുടരും

സ്‌റ്റാർക്‌ ട്വന്റി 20 മതിയാക്കി

mitchell starc
avatar
Sports Desk

Published on Sep 03, 2025, 12:01 AM | 1 min read


മെൽബൺ

ലോകകപ്പിന്‌ ആറുമാസം ശേഷിക്കെ ഓസ്‌ട്രേലിയൻ സൂപ്പർ പേസർ മിച്ചെൽ സ്‌റ്റാർക്‌ ട്വന്റി20 കുപ്പായമഴിച്ചു. ഏകദിന–ടെസ്‌റ്റ്‌ ക്രിക്കറ്റിൽ കൂടുതൽ കേന്ദ്രീകരിക്കാനാണ്‌ രാജ്യാന്തര ട്വന്റി20 അവസാനിപ്പിക്കുന്നതെന്ന്‌ മുപ്പത്തഞ്ചുകാരൻ അറിയിച്ചു.


2012ൽ അരങ്ങേറിയ ഇടംകൈയൻ 65 കളിയിൽ 79 വിക്കറ്റ്‌ വീഴ്‌ത്തിയിട്ടുണ്ട്‌. 2021ൽ ലോകകപ്പ്‌ നേടിയ ടീമിലുണ്ടായിരുന്നു. ട്വന്റി20യിൽ ഓസീസിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ്‌ വേട്ടക്കാരനാണ്‌. കഴിഞ്ഞ വർഷം ലോകകപ്പിലാണ്‌ അവസാനമായി കളിച്ചത്‌. ‘ടെസ്‌റ്റ്‌ ക്രിക്കറ്റിനാണ്‌ എന്നും മുൻഗണന. ട്വന്റി20യിൽ കളിച്ച ഓരോ നിമിഷവും ആസ്വദിച്ചു. ഇവിടെ നിർത്തുന്നു’–സ്‌റ്റാർക്‌ പറഞ്ഞു.


നവംബർ 21ന്‌ തുടങ്ങുന്ന ആഷസിലാണ്‌ സ്‌റ്റാർക്കിന്റെ ശ്രദ്ധ. പുതിയ സീസണിൽ ഓസീസിന്‌ തിരക്കുപിടിച്ച മത്സരക്രമമാണ്‌. ബംഗ്ലാദേശ്‌, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്‌, ഇന്ത്യ ടീമുകളുമായി പരമ്പരയുണ്ട്‌. 2027ൽ ഏകദിന ലോകകപ്പുമുണ്ട്‌. ഇതെല്ലാം മുന്നിൽ കണ്ടാണ്‌ പേസർ ട്വന്റി20 മതിയാക്കിയത്‌. ഫ്രാഞ്ചൈസി ലീഗിൽ തുടരും.



deshabhimani section

Related News

View More
0 comments
Sort by

Home