കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പ്‌ ആഗസ്‌ത്‌ 21ന്‌ ആരംഭിക്കും; ഇക്കുറി സഞ്ജു കളിക്കും

Sanju Samson

PHOTO: Facebook

വെബ് ഡെസ്ക്

Published on Jun 26, 2025, 07:14 PM | 1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പ് ആഗസ്ത്‌ 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെ നടക്കുമെന്ന് കെസിഎ ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഫ്രാഞ്ചൈസി മീറ്റിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. സഞ്ജു സാംസണ്‍ പങ്കെടുക്കുന്നു എന്നതാണ് രണ്ടാം പതിപ്പിന്‍റെ മുഖ്യ ആകര്‍ഷണം.


ജൂലൈ 20ന് വൈകുന്നേരം 5.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ലീഗിന്‍റെ പ്രൊമോഷന്‍ പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനം നടക്കും. ചടങ്ങില്‍ വച്ച് കേരളത്തിന്‍റെ പ്രധാന ജില്ലകളിലൂടെ സഞ്ചരിക്കുന്ന മേളയുടെ വിളംബര വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് മന്ത്രി എം ബി രാജേഷ്‌ നിര്‍വഹിക്കും. തുടര്‍ന്ന് ലഹരി വിരുദ്ധബോധവത്കരണ സന്ദേശയാത്രയുടെ ഉദ്ഘാടനവും മേളയുടെ ഭാഗ്യചിഹ്ന്നത്തിന്റെ പ്രകാശനവും നടക്കും. ഏഴ്‌ മണിമുതല്‍ പ്രശസ്ത മ്യൂസിക് ബാന്‍ഡായ ‘അഗം’ അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും.


രണ്ടാം സീസണ്‍ വന്‍ വിജയമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഫാന്‍കോഡ് എന്നിവ കൂടാതെ ഇത്തവണ ഏഷ്യാനെറ്റില്‍ പ്ലസിലും കളികളുടെ തത്സമയ സംപ്രേക്ഷണമുണ്ടാകും. റെഡ് എഫ് എം ആണ് ലീഗിന്റെ റേഡിയോ പാര്‍ട്ണര്‍. താര ലേലം ജൂലൈ 5 ന് രാവിലെ പത്തു മണിക്ക് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home