കെസിഎൽ മുഴങ്ങി

തിരുവനന്തപുരം : ക്രിക്കറ്റ് ആരവംമുഴക്കി കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ടീം ലോഞ്ച്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രോഫിയ്ക്കൊപ്പം ആറ് ടീമുകളുടെയും നായകന്മാരും അണിനിരന്നു. ഭാഗ്യചിഹ്നങ്ങളുടെ പേരും പ്രഖ്യാപിച്ചു. ബാറ്റേന്തിയ കൊമ്പനാണ് ‘വീരു'. മലമുഴക്കി വേഴാമ്പൽ ‘ചാരു'. ഇവയാണ് ഭാഗ്യചിഹ്‌നങ്ങൾ. വേഴാമ്പലിനായി ചാരു, മിന്നു, ചിക്കു എന്നീ പേരുകളും കൊമ്പനുവേണ്ടി വീരു, അച്ചു, ചിന്നൻ എന്നീ പേരുകളുമാണ് ഏറ്റവുമധികംപേർ നിർദേശിച്ചത്. കൂടുതൽ പോൾ ലഭിച്ച പേരുകളാണ് ഭാഗ്യചിഹ്നങ്ങൾക്ക് നൽകിയത്. വിജയികളുടെ പേര് കെസിഎൽ സോഷ്യൽ മീഡിയ പേജിലൂടെ പ്രഖ്യാപിക്കും. 22നാണ് രണ്ടാം സീസൺ കെസിഎൽ മത്സരങ്ങൾക്ക് തുടക്കം.









0 comments