കെസിഎ പിങ്ക് ടി20 ടൂർണമെന്റ്‌ തിങ്കൾ മുതൽ

kca pink t20 cricket.
വെബ് ഡെസ്ക്

Published on May 04, 2025, 05:43 PM | 1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വനിതകളുടെ പിങ്ക് ടി20 ടൂർണമെന്റ്‌ തിങ്കൾ രാവിലെ 8.45ന് തുമ്പ സെന്റ്‌സേവിയേഴ്സ് കെസിഎ സ്റ്റേഡിയത്തിൽ നടക്കും. അഞ്ച്‌ ടീമാണ് മത്സരിക്കുന്നത്. ദിവസം രണ്ട് മത്സരം വീതമാണുള്ളത്. മത്സരങ്ങൾ തത്സമയം ഫാൻകോഡ് ആപ്പിൽ സംപ്രേഷണം ചെയ്യും.


ടീമുകൾ: കെസിഎ ആംബർ (ക്യാപ്റ്റൻ- സജന സജീവൻ), കെസിഎ സഫയർ (ക്യാപ്റ്റൻ- എ അക്ഷയ), കെസിഎ എം റാൾ (ക്യാപ്റ്റൻ- നജ്‌ല സിഎംസി), കെസിഎ റൂബി (ക്യാപ്റ്റൻ- ഐ വി ദൃശ്യ), കെസിഎ പേൾ (ക്യാപ്റ്റൻ- ടി ഷാനി). 15ന്‌ സമാപിക്കും.




deshabhimani section

Related News

View More
0 comments
Sort by

Home