കാത്തിരിപ്പിൽ കരുണിന് നിരാശ


Sports Desk
Published on Jun 22, 2025, 12:00 AM | 1 min read
ലീഡ്‌സ്
എട്ട് വർഷത്തെ കാത്തിരിപ്പിൽ കരുൺ നായർക്ക് നിരാശ. 3011 ദിവസത്തെ ഇടവേളക്കുശേഷം ഇന്ത്യക്കായി ബാറ്റെടുത്തപ്പോൾ റണ്ണെടുക്കാനായില്ല. ഇംഗ്ലണ്ടിനെതിരെ നാല് പന്ത് നേരിട്ട് പുറത്തായി. ബെൻ സ്‌റ്റോക്‌സിന്റെ പന്തിൽ കവർ ഡ്രൈവിന് ശ്രമിച്ചപ്പോൾ ഒല്ലിപോപ് പറന്നുപിടിച്ചു.
2016ൽ ടെസ്‌റ്റിൽ അരങ്ങേറിയ കരുൺ ആ വർഷം ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ചുറി നേടി ശ്രദ്ധേയനായി. എന്നാൽ 2017ൽ ആറാമത്തെ ടെസ്‌റ്റ് കളിച്ചശേഷം പിന്നീട് അവസരം കിട്ടിയിരുന്നില്ല. ഇത്തവണ ആഭ്യന്തര ക്രിക്കറ്റിലെ മിന്നുംപ്രകടനമാണ് മുപ്പത്തിമൂന്നുകാരന് അവസരമൊരുക്കിയത്.









0 comments