കരുൺ നായർ ഇന്ത്യൻ എ ടീമിൽ


Sports Desk
Published on May 17, 2025, 12:17 AM | 1 min read
മുംബൈ
കഴിഞ്ഞ സീസണിൽ വിദർഭക്കായി രഞ്‌ജിട്രോഫി ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ മലയാളി ബാറ്റർ കരുൺ നായരെ ഇന്ത്യൻ എ ടീമിൽ ഉൾപ്പെടുത്തി. ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ട് ചതുർദിന മത്സരങ്ങൾക്കുള്ള ടീമിനെ അഭിമന്യു ഈശ്വരൻ നയിക്കും. ധ്രുവ് ജുറെൽ വൈസ് ക്യാപ്‌റ്റനാണ്. 30നും ജൂൺ 13നുമാണ് കളി. യശസ്വി ജെയ്‌സ്വാൾ, ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ഇഷാൻ കിഷൻ, സർഫറാസ് ഖാൻ, തനുഷ് കൊട്ടിയാൻ, നിതീഷ് റെഡ്ഡി, ശാർദുൽ ഠാക്കൂർ എന്നിവർ 18 അംഗ ടീമിലുണ്ട്. അവസാന മത്സരത്തിൽ ശുഭ്‌മാൻ ഗില്ലും സായ് സുദർശനുമുണ്ടാവും.









0 comments