ടെസ്റ്റിൽ ഇന്ത്യ വിയർക്കുന്നു: പൂജ്യത്തിന് രണ്ട് വിക്കറ്റ് നഷ്ടം, ഇംഗ്ലണ്ടിന് 311 റൺസ് ലീഡ്

മാഞ്ചസ്‌റ്റർ: നാലാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിയർക്കുന്നു. ഒന്നാം ഇന്നിങ്സിൽ 311 റൺസിൻറെ വമ്പൻ ലീഡാണ് ആതിഥേയർ നേടിയത്. 669 റൺസ് എടുത്താണ് ഇംഗ്ലണ്ട് പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് റൺസ് കൂട്ടിചേർക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ക്രിസ് വോക്സിന്റെ ആദ്യ ഓവറിൽ തന്നെ ജയ്സ്വാളിനെയും (0) സായ് സുദർശനെയും (0) ടീമിന് നഷ്ടമായി. ഒന്നര ദിവസത്തെ കളി ശേഷിക്കേ, തോൽക്കാതിരിക്കാനാകും ഇനി ടീം ഇന്ത്യയുടെ ശ്രമം.
നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ മൂന്ന് ഓവറിൽ 1/2 എന്ന നിലയിലാണ് ഇന്ത്യ. കെ എൽ രാഹുൽ (ഒന്ന്), ക്യാപറ്റൻ ശുഭ്മൻ ഗിൽ (0) എന്നിവർ ക്രീസിൽ. ജോ റൂട്ടിന്റെയും(150) ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെയും (141) സെഞ്ചുറികളികളാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. സാക്ക് ക്രോളി (84), ബെൻ ഡക്കറ്റ് (94), ഒലീ പോപ്പ് (71) എന്നിവർ അർധ സെഞ്ചുറിയും നേടി. നാലാംദിനം 186 റൺസിന്റെ ലീഡുമായി ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് ബാറ്റർമാർ ഇന്ത്യയെ കണക്കിന് ശിക്ഷിച്ചു. ഇന്ത്യക്കായി ജഡേജ നാലും വാഷിങ്ടൺ സുന്ദർ, ബുംറ എന്നിവർ രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി. അൻഷുൽ കംബോജിനും സിറാജിനും ഓരോ വിക്കറ്റ് നേടി.
കളിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ ബെൻ സ്റ്റോക്‌സാണ് തകർത്തത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 358 റണ്‍സിനാണ് പുറത്തായത്. യശസ്വി ജയ്‌സ്വാളിന്റെയും സായ് സുദര്‍ശന്റെയു ഋഷഭ് പന്തിന്റെയും അര്‍ധ സെഞ്ചുറി മികവാണ് ഇന്ത്യന്‍ സ്‌കോര്‍ 350 കടത്തിയത്.









0 comments