രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഹെൻറിച്ച് ക്ലാസെൻ

കേപ് ടൗൺ: രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസെൻ. സോഷ്യൽമീഡിയയിലൂടെയാണ് ദക്ഷിണാഫ്രിക്കയുടെ 33കാരനായ വിക്കറ്റ് കീപ്പർ ബാറ്റർ വിരമിക്കൽ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കായി നാലു ടെസ്റ്റുകളും 60 ഏകദിനങ്ങളും 58 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ക്ലാസെൻ നാല് അന്താരാഷ്ട്ര സെഞ്ച്വറികൾ ഉൾപ്പെടെ ഏകദിനങ്ങളിൽ 2,141 റൺസും ടി20യിൽ 1,000 റൺസും ടെസ്റ്റിൽ 104 റൺസും നേടിയിട്ടുണ്ട്. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ മത്സരിച്ച് മാസങ്ങൾക്കു ശേഷമെത്തിയ താരത്തിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.
എനിക്ക് ഒരു ദുഃഖകരമായ ദിവസമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിക്കുന്നു. ഈ തീരുമാനമെടുക്കാൻ വളരെ സമയമെടുത്തു. വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ്. രാജ്യത്തെ പ്രതിനിധീകരിക്കാൻ ലഭിച്ച ഏറ്റവും വലിയ പദവിയായിരുന്നു ഇത്. ചെറുപ്പത്തിൽ ഞാൻ അധ്വാനിച്ചതും സ്വപ്നം കണ്ടതുമായ എല്ലാം ഇതായിരുന്നു- ക്ലാസെൻ സോഷ്യൽമീഡിയയിൽ കുറിച്ചു.
2024-ൽ തന്നെ ക്ലാസൻ ഏറ്റവും ടെസ്റ്റിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ ഏകദിന, ടി20കളിൽ നിന്നുള്ള വിരമിക്കൽ അപ്രതീക്ഷിതമായിരുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടുന്ന അഞ്ചാം നമ്പർ ബാറ്റർക്കുള്ള ലോക റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. 2023 സെപ്തംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 83 പന്തിൽ നിന്ന് പുറത്താകാതെ 174 റൺസ് നേടിയായിരുന്നു റെക്കോർഡ്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു.









0 comments