മാക്‌സ്‌വെൽ ഏകദിനം 
മതിയാക്കി

Glenn Maxwell
വെബ് ഡെസ്ക്

Published on Jun 03, 2025, 12:40 AM | 1 min read

മെൽബൺ: ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ഏകദിന ക്രിക്കറ്റിൽനിന്ന്‌ വിരമിച്ചു. ട്വന്റി20യിൽ തുടരും. ഏകദിനത്തിൽ കളിക്കാൻ ആരോഗ്യം അനുവദിക്കുന്നില്ലെന്നും, 2027 ഏകദിന ലോകകപ്പിനായി മികച്ച ടീമിനെ തയ്യാറാക്കേണ്ടതുണ്ടെന്നും ഇതിനാൽ നേരത്തെ അവസാനിപ്പിക്കുകയാണെന്നും വിരമിക്കൽ പ്രഖ്യാപനത്തിലൂടെ മുപ്പത്താറുകാരൻ അറിയിച്ചു.


2012ൽ അഫ്‌ഗാനിസ്ഥാനെതിരെയായിരുന്നു അരങ്ങേറ്റം. 149 കളിയിൽ 3990 റണ്ണടിച്ചു. നാല്‌ സെഞ്ചുറിയും 23 അരസെഞ്ചുറിയും നേടി. 77 വിക്കറ്റുമുണ്ട്‌. 2015ലെയും 2023ലെയും ഓസീസിന്റെ ലോകകപ്പ്‌ വിജയങ്ങളിൽ പങ്കാളിയായി. ലോകകപ്പിൽ വേഗതയേറിയ സെഞ്ചുറി നേടിയ താരമാണ്‌. കഴിഞ്ഞ ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെ 40 പന്തിൽ മൂന്നക്കം കണ്ടു. ഏകദിനത്തിൽ ഉയർന്ന പ്രഹരശേഷിയുള്ള (126.70) രണ്ടാമത്തെ താരമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home