ബംഗ്ലാദേശിന് കൂറ്റൻ സ്‌കോർ ; ലങ്കയ്ക്കെതിരെ 484/9

ഗാലെ
ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ബംഗ്ലാദേശിന് കൂറ്റൻ സ്‌കോർ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 484 റണ്ണെടുത്തിട്ടുണ്ട്. സെഞ്ചുറികളുമായി ക്യാപ്‌റ്റൻ നജ്‌മുൾ ഹൊസൈൻ ഷാന്റോയും (148) മുഷ്‌ഫിക്കർ റഹീമുമാണ് (163) സ്‌കോർ ഉയർത്തിയത്. 45 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായശേഷമാണ് ഇവർ ഒത്തുചേർന്നത്. നാലാം വിക്കറ്റിൽ 264 റണ്ണടിച്ചു. ലിറ്റൺ ദാസ് 90 റണ്ണെടുത്തു.
ലങ്കൻ നിരയിൽ അസിത ഫെർണാണ്ടൊ, മിലൻ പ്രിയാനാഥ്, തരീന്ദു രത്നായകെ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.









0 comments