ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഐസിസി അണ്ടർ -19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫൈനലിൽ കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയം നേടിയാണ് തുടർച്ചയായ രണ്ടാംതവണയും ഇന്ത്യൻ ടീം ലോക കിരീടത്തിൽ മുത്തമിട്ടത്. ഉജ്ജ്വല പ്രകടനം കാഴ്‌ചവച്ച ടീമിൽ മലയാളി താരം വി ജെ ജോഷിതയുമുണ്ടെന്നത് എല്ലാ മലയാളികൾക്കും അഭിമാനകരമായ കാര്യമാണ്. ഇതുപോലുള്ള മിന്നും പ്രകടനങ്ങൾ ഇനിയുമാവർത്തിക്കാൻ സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു.









0 comments