ന്യൂസീലൻഡ് ടോസ്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

ദുബായ്: ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. എ ഗ്രൂപ്പിൽ രണ്ടു കളിയും ജയിച്ച് ഇരുടീമുകളും സെമി ഉറപ്പിച്ചിട്ടുണ്ട്. ജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യൻമാരാകും. സെമിയിൽ ഓസ്‌ട്രേലിയയാകും എതിരാളി.
തോൽക്കുന്ന ടീം ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാകും. ഇവർ ബി ഗ്രൂപ്പ് ജേതാക്കളായ ദക്ഷിണാഫ്രിക്കയുമായി സെമിയിൽ ഏറ്റുമുട്ടും. ഇന്ത്യയും കിവീസും എല്ലാ നിരയിലും കരുത്തരാണ്. ചോരാത്ത വീര്യമാണ് എന്നും കിവീസിന്റെ കരുത്ത്. സ്ഥിരതയും പ്രധാനമാണ്. രചിൻ രവീന്ദ്ര, ഡാരിൽ മിച്ചെൽ, കെയ്‌ൻ വില്യംസൺ, ക്യാപ്‌റ്റൻ മിച്ചെൽ സാന്റ്‌നെർ തുടങ്ങി മികച്ച താരങ്ങളുണ്ട്. ഇന്ത്യയാകട്ടെ അവസാന കളിയിൽ പാകിസ്ഥാനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ്. വിരാട് കോഹ്‌ലി സെഞ്ചുറിയടിച്ച് ഫോം വീണ്ടെടുത്തതും സന്തോഷം നൽകുന്നു.
ദുബായിൽമാത്രമാണ് ടീമിന്റെ കളിയെന്നതും ആനുകൂല്യം നൽകുന്നു. ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന കാര്യത്തിൽ സൂചനകളില്ല. പേശിവലിവ് അനുഭവപ്പെട്ട ക്യാപ്‌റ്റൻ രോഹിത് ശർമ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ക്യാപ്‌റ്റൻ വിശ്രമിച്ചേക്കും എന്ന റിപ്പോർട്ടുകൾ നേരത്തേയുണ്ടായിരുന്നു.









0 comments