ചാമ്പ്യന്‍സ് ട്രോഫി: ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 229 റൺസ് വിജയലക്ഷ്യം

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 229 റൺസ് വിജയലക്ഷ്യം. തൗഹിദ് ഹൃദോയിയുടെ (118 പന്തിൽ 100) സെഞ്ചുറിയാണ് ബംഗ്ലാദേശിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് വൻ തകർച്ചയാണ് നേരിട്ടത്. 35 റണ്‍സെടുക്കുന്നതിനിടെ അവരുടെ അഞ്ച് വിക്കറ്റ് നഷ്ടമായി. നായകന്‍ ഷാന്റോ, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖര്‍ റഹീം എന്നിവര്‍ പൂജ്യരായി മടങ്ങി.
ജേക്കർ അലി (114 പന്തുകളിൽ 68) അർധ സെഞ്ചറി നേടി. തൻസിദ് ഹസൻ (25 പന്തിൽ 25), റിഷാദ് ഹുസൈൻ (12 പന്തിൽ 18) എന്നിവരാണ് ബംഗ്ലദേശിന്റെ മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ഹർഷിത് റാണയും മൂന്നും അക്ഷർ പട്ടേൽ രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഉറപ്പിച്ച ഹാട്രിക് നിര്‍ഭാഗ്യം കൊണ്ട് അക്ഷര്‍ പട്ടേലിന് നഷ്ടമായി. തന്‍സീദ് ഹസ്സനെയും മുഷ്ഫിഖര്‍ റഹീമിനെയും കീപ്പറുടെ കൈകളിലെത്തിച്ച അക്ഷറിന്റെ ഹാട്രിക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ക്യാച്ച് നഷ്ടമാക്കിയതോടെ ഇല്ലാതായി.









0 comments