ഇന്ന് ദ. ആഫ്രിക്ക x കിവീസ്

ലാഹോർ
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഫൈനൽ തേടി ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഇന്ന് നേർക്കുനേർ. ഗ്രൂപ്പ് ബിയിൽ ഒന്നാംസ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിൽ കടന്നത്. കിവീസ് ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരും. ഇരുടീമുകളും കരുത്തിൽ ഒപ്പത്തിനൊപ്പമാണ്. ബൗളിങ്ങിൽ നേരിയ മുൻതൂക്കം ദക്ഷിണാഫ്രിക്കയ്‌ക്കുണ്ട്.
വിയാൻ മുൾദർ, കഗീസോ റബാദ, ലുൻഗി എൻഗിഡി, മാർകോ ജാൻസൺ എന്നിവരുൾപ്പെട്ട ബൗളിങ്‌നിരയാണ് ദക്ഷിണാഫ്രിക്കയ്‌ക്ക്. ക്യാപ്‌റ്റൻ ടെംബ ബവുമ നയിക്കുന്ന ബാറ്റിങ് നിരയും മികച്ചത്.
ഓൾ റൗണ്ടർ മിച്ചെൽ സാന്റ്‌നെറാണ് കിവീസ് ക്യാപ്‌റ്റൻ. അവസാനമത്സരത്തിൽ ഇന്ത്യയോട് തോൽവിയായിരുന്നു. പേസർമാരായ മാറ്റ് ഹെൻറിയും വിൽ ഒറൂർക്കുമാണ് ബൗളിങ് നിരയെ നയിക്കുന്നത്. അതേസമയം, ബാറ്റിങ് നിരയിൽ കെയ്‌ൻ വില്യംസ് റണ്ണടിയിലേക്ക് തിരിച്ചുവന്നത് കിവീസിന് ആശ്വാസമാണ്.









0 comments