ചാമ്പ്യൻസ് ട്രോഫി ഉദ്‌ഘാടന മത്സരം: തോൽവിയിൽ തുടങ്ങി പാക്കിസ്ഥാൻ

pak

photo credit: X

വെബ് ഡെസ്ക്

Published on Feb 19, 2025, 10:59 PM | 1 min read

കറാച്ചി: ചാമ്പ്യൻസ് ട്രോഫി ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ പാക്കിസ്ഥാന്‌ തോൽവി. 60 റൺസിനാണ് ന്യൂസീലൻഡ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 320/5 റൺസ് നേടിയപ്പോൾ പാക്കിസ്ഥാന്‌ 260 ‌റൺസാണ്‌ നേടാൻ കഴിഞ്ഞത്‌.


വിൽ യങ്ങും ടോം ലേഥവും ന്യൂസിലണ്ടിനായി സെഞ്ച്വറി നേടി. 113 പന്തിൽ 12 ഫോറും ഒരു സിക്സറും സഹിതം 107 റൺസെടുത്ത വിൽ യങ് ചാംപ്യൻസ് ട്രോഫിയിലെ ആദ്യ സെഞ്ച്വറി നേട്ടക്കാരനായി. 104 പന്തിൽ 10 ഫോറും മൂന്ന് സിക്സറും ഉൾപ്പടെ ലേഥം 118 റൺസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home