രോഹൻ കുന്നുമ്മൽ ക്യാപ്റ്റൻ
കോഴിക്കോടിന്റെ നക്ഷത്രങ്ങൾ

രോഹൻ എസ് കുന്നുമ്മൽ

Sports Desk
Published on Aug 19, 2025, 03:14 AM | 1 min read
തിരുവനന്തപുരം
ആദ്യ സീസൺ കലാശപ്പോരിൽ കൈവിട്ട കിരീടം തേടിയാണ് കലിക്കറ്റ് ഗ്ലോബ് സ്‌റ്റാഴ്‌സിന്റെ വരവ്. രോഹൻ കുന്നുമ്മൽ ക്യാപ്‌റ്റനായും സൽമാൻ നിസാർ വൈസ് ക്യാപ്റ്റനായും തുടരും. കഴിഞ്ഞ തവണ സൽമാൻ റണ്ണടിയിൽ രണ്ടാമതായിരുന്നു(12 കളിയിൽ 455). രോഹന്റെ സമ്പാദ്യം 371 റൺ. ടീമിൽ ഓൾറൗണ്ടർമാരുടെ നിരയുണ്ട്. അഖിൽ സ്‌കറിയയാണ് പ്രധാനി. കഴിഞ്ഞ സീസണിൽ പരിശീലിപ്പിച്ച കേരള മുൻ രഞ്ജി ക്യാപ്റ്റൻ കൂടിയായ ഫിറോസ് വി റഷീദാണ് മുഖ്യകോച്ച്.
21ന് ഉദ്‌ഘാടനമത്സരത്തിൽ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ നേരിടും. കഴിഞ്ഞ സീസൺ ഫൈനലിലെ തോൽവിക്ക് പകരം വീട്ടാനുള്ള അവസരമാണ്.
ടീം: രോഹൻ കുന്നുമ്മൽ(ക്യാപ്‌റ്റൻ), സൽമാൻ നിസാർ(വൈസ് ക്യാപ്‌റ്റൻ), എസ് എൻ അമീർഷ, എം അജ്നാസ്, എസ് സച്ചിൻ, അഖിൽ സ്‌കറിയ, പി എം അൻഫൽ, മനു കൃഷ്ണൻ, കൃഷ്ണദേവൻ, ഷൈൻ ജോൺ ജേക്കബ്, പ്രീതിഷ് പവൻ, മോനു കൃഷ്ണ, സി വി അഖിൽദേവ്, ഇബ്നുൽ അഫ്താബ്, എസ് മിഥുൻ, ജി അജിത് രാജ്, ടി വി കൃഷ്ണകുമാർ, എം യു ഹരികൃഷ്ണൻ.









0 comments