ബിജിടി; അവസാന ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിങ് തകർച്ച, ബോളണ്ടിന് നാല് വിക്കറ്റ്

ഫോട്ടോ: ഫെയ്സ്ബുക്ക്
മെൽബൺ > ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിങ് തകർച്ച. അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ 181 റൺസിനാണ് ടീം തകർന്നടിഞ്ഞത്. 98 പന്തിൽ 40 റൺസ് നേടിയ ഋഷഭ് പന്താണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. ഒസ്‌ട്രേലിയയ്‌ക്കായി സ്‌കോട്ട് ബോളണ്ട് നാലും മിച്ചൽ സ്റ്റാർക്ക് മൂന്നും പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേട്രേലിയക്കും ഒരു വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര രണ്ട് റൺസ് നേടിയ ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജയുടെ പവലിയനിലേക്ക് മടക്കുകയായിരുന്നു. ആദ്യം ദിനം കളിയവസാനിപ്പിക്കുമ്പോൾ ഒൻപത് റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് അഞ്ചാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ കെ എൽ രാഹുലിനെ (4) സ്റ്റാർക്കിന്റെ പന്തിൽ സാം കോൺസ്റ്റാസ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.മറ്റൊരു ഓപ്പണറായ യശ്വസി ജയ്സ്വാളിനെ സ്കോട്ട് ബോളണ്ട് പുറത്താക്കുകയും ചെയ്തു.
ഋഷഭ് പന്തിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ നൂറ് കടത്തിയത്. രവീന്ദ്ര ജഡേജ (95 പന്തിൽ 26), ജസ്പ്രീത് ബുമ്ര (17 പന്തിൽ 22), ശുഭ്മൻ ഗിൽ (64 പന്തിൽ 20), വിരാട് കോലി (69 പന്തിൽ 17) എന്നിവരാണ് ഇന്ത്യൻ നിരയിൽ പിടിച്ച് നിന്ന മറ്റ് ബാറ്റർമാർ.









0 comments