ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ : ബംഗ്ലാദേശിന്‌ എട്ട്‌ റൺ ജയം

asia cup t 20
avatar
Sports Desk

Published on Sep 17, 2025, 12:00 AM | 1 min read


അബുദാബി

ഏഷ്യാകപ്പ്‌ ക്രിക്കറ്റിൽ വിജയം അനിവാര്യമായിരുന്ന ബംഗ്ലാദേശ്‌ അഫ്‌ഗാനിസ്ഥാനെ എട്ട്‌ റണ്ണിന്‌ കീഴടക്കി. ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗ്ലദേശ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 154 റണ്ണെടുത്തപ്പോൾ അഫ്‌ഗാന്റെ പോരാട്ടം 146 റണ്ണിൽ അവസാനിച്ചു.


റഹ്‌മാനുള്ള ഗുർബസ്‌(35), അസ്‌മത്തുള്ള ഒമർസായി(30), റാഷിദ്‌ഖാൻ(20) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ബംഗ്ലാദേശിനായി മുസ്‌തഫിസുർ റഹ്‌മാൻ മൂന്ന്‌ വിക്കറ്റെടുത്തു. നസും അഹമ്മദ്‌, ടസ്‌കിൻ അഹമ്മദ്‌, റിഷാദ്‌ ഹുസൈൻ എന്നിവർക്ക്‌ രണ്ട്‌ വിക്കറ്റ്‌ വീതമുണ്ട്‌.


ആദ്യം ബാറ്റെടുത്ത ബംഗ്ലാദേശിനായി ഓപ്പണർ തൻസീദ്‌ ഹസൻ തമീം അർധസെഞ്ചുറി (31 പന്തിൽ 52) നേടി. നാല്‌ ഫോറും മൂന്ന്‌ സിക്‌സറും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്‌.

ഇനി മൂന്ന്‌ ഗ്രൂപ്പ്‌ മത്സരങ്ങളാണ്‌ ബാക്കിയുള്ളത്‌. ഇന്ന്‌ നടക്കുന്ന പാകിസ്ഥാൻ–യുഎഇ മത്സരവിജയികൾ സൂപ്പർ ഫോറിലെത്തും. ഗ്രൂപ്പ്‌ എയിൽനിന്ന്‌ അവസാന കളിക്കുമുമ്പ്‌ ഇന്ത്യ എത്തിയിട്ടുണ്ട്‌. 19ന്‌ ഒമാനുമായി കളി ബാക്കിയാണ്‌. നാളെ ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള മത്സരം നിർണായകമാണ്‌. ലങ്കയ്‌ക്കും മത്സരങ്ങൾ പൂർത്തിയായ ബംഗ്ലാദേശിനും നാല്‌ പോയിന്റുണ്ട്‌. റൺനിരക്കിൽ ബംഗ്ലാദേശ്‌ പിറകിലാണ്‌. അഫ്‌ഗാന്‌ രണ്ട്‌ പോയിന്റാണുള്ളത്‌. ലങ്കയെ തോൽപ്പിച്ചാൽ മുന്നേറാം. രണ്ട്‌ ഗ്രൂപ്പിലേയും ആദ്യ രണ്ട്‌ സ്ഥാനക്കാർ ഏറ്റുമുട്ടുന്ന സൂപ്പർ ഫോർ മത്സരങ്ങൾ ശനിയാഴ്‌ച തുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Home