പാകിസ്ഥാൻ സൂപ്പർ ഫോറിൽ ; യുഎഇയെ 41 റണ്ണിന് തോൽപ്പിച്ചു

ഷഹീൻ അഫ്രീദി

Sports Desk
Published on Sep 18, 2025, 03:56 AM | 1 min read
ദുബായ്
ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ യുഎഇയെ 41 റണ്ണിന് തോൽപ്പിച്ച് പാകിസ്ഥാൻ സൂപ്പർ ഫോറിലെത്തി. ഇതോടെ ഞായറാഴ്‌ച വീണ്ടും ഇന്ത്യ–പാകിസ്ഥാൻ മത്സരത്തിന് അരങ്ങൊരുങ്ങി. സ്‌കോർ: പാകിസ്ഥാൻ 146/9, യുഎഇ 105 (17.4).
ചെറിയ ലക്ഷ്യമായിട്ടും ജയിക്കാനുള്ള കരുത്ത് യുഎഇക്കില്ലാതെപോയി. രാഹുൽ ചോപ്രയുടെയും (35) ധ്രുവ് പരാഷറുടെയും (20) ചെറുത്ത്‌നിൽപ്പ് വിഫലമായി. പാകിസ്ഥാനുവേണ്ടി ഷഹീൻ അഫ്രീദിയും അബ്രാർ അഹമ്മദും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം നേടി.
ഫഖർസമാൻ നേടിയ അർധസെഞ്ചുറിയാണ് (36 പന്തിൽ 50) പാകിസ്ഥാന് പൊരുതാനുള്ള സ്‌കോർ നൽകിയത്. ഷഹീൻ അഫ്രീദി 14 പന്തിൽ 29 റണ്ണുമായി പുറത്തായില്ല.
യുഎഇക്കായി പേസർ ജുനൈദ് സിദ്ദിഖ് നാല് വിക്കറ്റെടുത്തു. എ ഗ്രൂപ്പിൽനിന്ന് യുഎഇയും ഒമാനും പുറത്തായി.
പോയിന്റ് പട്ടിക
(ടീം, കളി, ജയം, തോൽവി, പോയിന്റ്)
ഗ്രൂപ്പ് എ
ഇന്ത്യ 2 2 0 4
പാകിസ്ഥാൻ 3 2 1 4
യുഎഇ 3 1 2 2
ഒമാൻ 2 0 2 0
ഗ്രൂപ്പ് ബി
ശ്രീലങ്ക 2 2 0 4
ബംഗ്ലാദേശ് 3 2 1 4
അഫ്‌ഗാൻ 2 1 1 2
ഹോങ്കോങ് 3 0 3 0









0 comments