ഏഷ്യാ കപ്പ് ക്രിക്കറ്റ് ഹസ്തദാന വിവാദം ; പാക് ആവശ്യം തള്ളി ഐസിസി

ടോസിനുശേഷം കെെ കൊടുക്കാതെ മടങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും (ഇടത്ത്) പാക് ക്യാപ്റ്റൻ സൽമാൻ ആഗയും

Sports Desk
Published on Sep 17, 2025, 12:00 AM | 1 min read
ദുബായ്
ഹസ്തദാന വിവാദത്തിൽ മാച്ച് റഫറി ആൻഡി പൈക്രോഫ്‌റ്റിനെ ഒഴിവാക്കണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ പാകിസ്ഥാൻ കളിക്കാരുമായി ഹസ്‌തദാനത്തിന് വിസമ്മതിച്ചിരുന്നു. ഇതിൽ മാച്ച് റഫറി ഇടപെട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ പരാതി.
ടോസ് സമയത്ത് ഇരു ക്യാപ്‌റ്റൻമാരും ഹസ്തദാനംചെയ്തെന്ന് ഉറപ്പുവരുത്തേണ്ടത് പൈക്രോഫ്‌റ്റായിരുന്നുവെന്നും ഇത് ചെയ്‌തില്ലെന്നും ഐസിസിക്ക് നൽകിയ പരാതിയിൽ പാക് ക്രിക്കറ്റ് ബോർഡ് ആരോപിച്ചു. ഏഷ്യാ കപ്പിനുള്ള ഒൗദ്യോേഗിക പാനലിൽനിന്ന് സിംബാബ്‌വെ മുൻ താരമായ പൈക്രോഫ്‌റ്റിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. പരാതിയിൽ കഴമ്പില്ലെന്നും മാച്ച് റഫറി തുടരുമെന്നും ഐസിസി വ്യക്തമാക്കി. ഏഷ്യാ കപ്പിൽ രണ്ട് കളിയും ജയിച്ച് സൂപ്പർ ഫോർ ഉറപ്പിച്ച ഇന്ത്യ വെള്ളിയാഴ്‌ച ഒമാനെ നേരിടും. പാകിസ്ഥാൻ സൂപ്പർ ഫോറിലെത്തിയാൽ വീണ്ടും ഇന്ത്യക്കെതിരെ കളിക്കേണ്ടിവരും.









0 comments