ഗില്ലിനെ വാഴ്‌ത്തി ബട്‌ലർ


Sports Desk
Published on Jun 18, 2025, 12:00 AM | 1 min read
മുംബൈ
ഇന്ത്യയുടെ പുതിയ ടെസ്‌റ്റ് ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിനെ പുകഴ്‌ത്തി ഇംഗ്ലണ്ടിന്റെ മുൻ ഏകദിന ക്യാപ്‌റ്റൻ ജോസ് ബട്‌ലർ. മുൻ ക്യാപ്‌റ്റൻമാരായ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും സ്വഭാവ സവിശേഷതകൾ ഉൾപ്പെട്ട നായകനാണ് ഗിൽ. എങ്കിലും അദ്ദേഹത്തിന് സ്വന്തമായ ശൈലിയുണ്ട്. ടെസ്‌റ്റിൽ ഗില്ലിന്റെ നായകനായുള്ള അരങ്ങേറ്റം കാണാൻ കാത്തിരിക്കുകയാണ്–-ബട്‌ലർ പറഞ്ഞു.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ക്യാപ്‌റ്റനായ ഗില്ലിനുകീഴിൽ ബട്‌ലർ കളിച്ചിട്ടുണ്ട്.









0 comments