നദാൽ 4‐ാം റൗണ്ടിൽ; ഹാലെപ് പുറത്തായി

ലണ്ടൻ
ലോക ഒന്നാംപടിക്കാരൻ റാഫേൽ നദാലും അർജന്റീനയുടെ യുയാൻ ദെൽ പോട്രോയും വിംബിൾഡൺ ടെന്നീസ് നാലാം റൗണ്ടിൽ. ഓസ്ട്രേലിയയുടെ കൗമാരതാരം അലക്സ് ഡി മിനൗറെയാണ് സ്പാനിഷ്താരം മടക്കിയത് (6‐1, 6‐2, 6‐4). ഫ്രാൻസിന്റെ ബെനോ പൈറെയെയാണ് പോട്രോ തോൽപ്പിച്ചത്. ഫ്രഞ്ചുതാരം ഗില്ലെസ് സിമോണാണ് പോട്രോയുടെ അടുത്ത എതിരാളി. വനിതാ സിംഗിൾസിൽ ഒന്നാംനമ്പറുകാരി സിമോണ ഹാലെപ് പുറത്തായി. തയ്വാന്റെ ഹിസിഷ് സു വേയാണ് മൂന്നാംറൗണ്ടിൽ തോൽപ്പിച്ചത്.







0 comments