കിരീട പ്രതീക്ഷകൾ മങ്ങി; സൗദി പ്രോ ലീഗിൽ അൽ നസറിന് തോൽവി

റിയാദ് > സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും തോൽവി. കരുത്തരായ അൽ എത്തിഹാദിനോടാണ് അൻ നസർ 2-1 ന് തോറ്റത്. തോൽവിയോടെ ലീഗിൽ ടീമിന്റെ കിരീട പ്രതീക്ഷകൾക്കും മങ്ങലേറ്റു. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് നസറിന്റെ ഗോൾ നേടിയത്. എത്തിഹാദിനായി ഫ്രഞ്ച് താരം കരീം ബെൻസെമയും വല കുലുക്കി.
ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ഡച്ച് താരം സ്റ്റീവൻ ബെർഗ്വിനാണ് ഇത്തിഹാദിൻറെ വിജയഗോൾ നേടിയത്. ജയത്തോടെ ലീഗിൽ ഒന്നാമതുള്ള എത്തിഹാദ് ലീഡ് അഞ്ചുപോയിന്റായി ഉയർത്തി. നെയ്മറിന്റെ അൽ ഹിലാലാണ് രണ്ടാം സ്ഥാനത്ത്.









0 comments