ചാമ്പ്യനെ തേടി ; ഗുകേഷും ഡിങ് ലിറെനും വീണ്ടും മുഖാമുഖം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 11:29 PM | 0 min read

 

ലോക ചെസ്‌ ചാമ്പ്യനെ കണ്ടെത്താൻ ഇനി 
5 റൗണ്ട്‌ മത്സരം ബാക്കി. ഇന്നലെ വിശ്രമത്തിനുശേഷം ഇന്ന്‌ 10–ാം ഗെയിം. ചൈനയുടെ 
നിലവിലെ ചാമ്പ്യൻ 
ഡിങ് ലിറെനും ഇന്ത്യൻ യുവതാരം ഡി ഗുകേഷും വീണ്ടും മുഖാമുഖം...



ദിവസം കുറയുംതോറും അനിശ്ചിതത്വത്തിന്റെ ആശങ്കകൾ വർധിക്കുന്നു. അഞ്ചു കളിയിൽനിന്ന്‌ മൂന്ന്‌ പോയിന്റ്‌ നേടാനാകുമോ? ലോക ചാമ്പ്യൻ ഡിങ് ലിറെന്റെയും ചാലഞ്ചർ ദൊമ്മരാജു ഗുകേഷിന്റെയും മനസ്സുകളെ മഥിപ്പിക്കുന്ന ചോദ്യം ഇതല്ലാതെ മറ്റൊന്നുമല്ല. ലോക ചെസ്‌ കിരീടത്തിനായി വ്യത്യസ്ത യുദ്ധതന്ത്രങ്ങളാണ് ഇരു യോദ്ധാക്കളും പയറ്റുന്നത്. പിന്നിട്ട ഒമ്പത്‌ ഗെയിമുകളിലും ജയം നേടാൻമാത്രമാണ് യുവതാരം ഗുകേഷ് ശ്രമിച്ചത്. പരിചയസമ്പന്നനായ ഡിങ് ലിറെനാകട്ടെ മികച്ച പ്രതിരോധം പടുത്തുയർത്താനും എതിരാളിയുടെ പിഴവുകളിൽനിന്ന്‌ വീണുകിട്ടുന്ന പിഴവുകളെ മുതലെടുക്കാനും ലക്ഷ്യമിട്ട് കരുനീക്കങ്ങൾ നടത്തി.

കൗതുകകരമായ ചോദ്യങ്ങൾ ഉയരുന്നു. അവസാന അഞ്ച്‌ ഗെയിമുകളിൽ പോരാളികൾ യുദ്ധതന്ത്രങ്ങൾ മാറ്റി പയറ്റുമോ? ഇരുവരിലൊരാൾ മാനസികസമ്മർദത്തിൽ പതറുമോ? അതോ ഇതുവരെ മത്സരം ദർശിക്കാത്ത അപാരതലത്തിലേക്ക് ഒരാൾ ഉയരുമോ? അപ്രതീക്ഷിത സൈദ്ധാന്തിക ആശയങ്ങൾ ഏറ്റുമുട്ടുന്ന പടനിലമായി മാറുമോ ഇനിയുള്ള ദിനങ്ങൾ? കരുനീക്കങ്ങളും മനസ്സുകളും സമന്വയിച്ച് അരങ്ങേറുന്ന അഞ്ച് പോരാട്ടങ്ങൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകും.

ടൈബ്രേക്ക് സാധ്യത
14 ഗെയിമുകൾക്കുശേഷം മത്സരഫലം 7–-7 പോയിന്റിൽ കുരുങ്ങിയാൽ പിന്നെ അരങ്ങേറുക കുറഞ്ഞ സമയക്രമത്തിലുള്ള റാപ്പിഡ് ടൈബ്രേക്ക് പോരാട്ടമാണ്. റാപ്പിഡ് ചെസിൽ ലോക രണ്ടാംനമ്പർ താരമായ ഡിങ് ലിറെനെതിരെ 47–-ാം സ്ഥാനക്കാരനായ ഗുകേഷിന് ചെസ് പണ്ഡിതർ ഒരു ജയസാധ്യതയും നൽകുന്നില്ല. അതുകൊണ്ടുതന്നെ ഗുകേഷ് അടുത്ത അഞ്ചുദിവസങ്ങളിൽ ചെസ് ബോർഡിൽ കൊടുങ്കാറ്റ് അഴിച്ചുവിടുമെന്ന് നമുക്ക് പ്രത്യാശിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home