ഇംഗ്ലീഷ്‌ പ്രീമിയർ ഫുട്‌ബോൾ ലീഗിൽ യുണൈറ്റഡിന്‌ സമനില

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 10:30 PM | 0 min read


ലണ്ടൻ
മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പരിശീലകനായുള്ള റൂബെൻ അമോരിമിന്റെ തുടക്കം സമനിലയോടെ. ഇംഗ്ലീഷ്‌ പ്രീമിയർ ഫുട്‌ബോൾ ലീഗിൽ 18–-ാം സ്ഥാനക്കാരായ ഇപ്‌സ്വിച്ച്‌ ടൗണിനോട്‌ 1–-1ന്‌ പിരിഞ്ഞു. മാർകസ്‌ റാഷ്‌ഫഡിലൂടെ ലീഡെടുത്തിട്ടും യുണൈറ്റഡിന്‌ രക്ഷയുണ്ടായില്ല. ഒമാരി ഹച്ചിൻസണിലൂടെ ഇപ്‌സ്വിച്ച്‌ തിരിച്ചടിച്ചു.

സതാംപ്‌ടണെ 3–-2ന്‌ മറികടന്ന്‌ ലിവർപൂൾ ഒന്നാം സ്ഥാനത്ത്‌ ലീഡ്‌ വർധിപ്പിച്ചു. മുഹമ്മദ്‌ സലായുടെ ഇരട്ടഗോളാണ്‌ അവർക്ക്‌ കരുത്തായത്‌. 12 കളിയിൽ 31 പോയിന്റായി. രണ്ടാമതുള്ള നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക്‌ 23. സിറ്റി മോശം ഫോം തുടരുകയാണ്‌. ടോട്ടനം ഹോട്‌സ്‌പറിനോട്‌ നാല്‌ ഗോളിന്‌ തകർന്നു. തുടർച്ചയായ അഞ്ചാംതോൽവിയാണ്‌ പെപ്‌ ഗ്വാർഡിയോളയുടെ സംഘത്തിന്‌.



deshabhimani section

Related News

View More
0 comments
Sort by

Home