സൗഹൃദപോരിൽ മലേഷ്യക്കെതിരെ ഇന്ത്യയ്ക്ക് സമനില

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 09:42 PM | 0 min read

ഹൈദരാബാദ്‌> മലേഷ്യയുമായുള്ള രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില. ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ​ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ഇന്ത്യ സമനില പിടിച്ചത്. 19-ാം മിനിറ്റിൽ പൗലോ ജോഷ്വ മലേഷ്യയ്ക്കായി ​ഗോൾ കണ്ടെത്തി. ഇന്ത്യൻ ​ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്‍റെ പിഴവിൽ നിന്നായിരുന്നു ​ഗോൾ. 39-ാം മിനിറ്റിൽ രാഹുൽ ബേക്കെ ഇന്ത്യയ്ക്കായി സമനില നേടി.

ലോകറാങ്കിങ്ങിൽ 133-ാം സ്ഥാനത്താണ് മലേഷ്യ. ഇന്ത്യ 125 സ്ഥാനത്താണ്. കഴിഞ്ഞവർഷം ഏറ്റുമുട്ടിയപ്പോൾ 4–2ന്‌ മലേഷ്യ ജയിച്ചിരുന്നു. ഇതിനുമുമ്പ് ഇരുടീമുകളും 32 തവണ ഏറ്റുമുട്ടിയിട്ടുണ്ട്‌. 12 ജയംവീതം ഇന്ത്യയും മലേഷ്യയും സ്വന്തമാക്കി. എട്ടെണ്ണം സമനില.
 



deshabhimani section

Related News

View More
0 comments
Sort by

Home