കീവീസിന് ജയം; ഇന്ത്യയിൽ ന്യൂസിലൻഡ് ജയിക്കുന്നത് 36 വർഷങ്ങൾക്ക് ശേഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 01:19 PM | 0 min read

ബം​ഗളൂരൂ > ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിന് എട്ട് വിക്കറ്റിന്റെ വിജയം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ്  27.4 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. രണ്ട് വിക്കറ്റ് മാത്രമേ ന്യൂസിലൻഡിന് രണ്ടാം ഇന്നിങ്സിൽ നഷ്ടമായുള്ളൂ. 36 വർഷങ്ങൾക്ക് ശേഷമാണ് കിവീസ് ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. സ്‌കോർ: ഇന്ത്യ 46, 462; ന്യൂസിലൻഡ്‌ 402, 110/2.

കിവീസിന്റെ രണ്ടാം ഇന്നിങ്സിലെ ആദ്യ ഓവറുകളിൽ തന്നെ രണ്ട് വിക്കറ്റുകളെടുത്ത് ബുംറ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും നിരായായിരുന്നു ഫലം. വിൽ യങും രചിൻ രവീന്ദ്രയും ചേർന്ന് ടീമിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ടോം ലാതാമിന്റെയും കോൺവേയുടെയും വിക്കറ്റുകളാണ്‌ ബുംറ നേടിയത്.

ആദ്യ ഇന്നിങ്‌സിൽ വെറും 46 റൺസിന്‌ പുറത്തായതാണ്‌ ഇന്ത്യയ്‌ക്ക്‌ തിരിച്ചടിയായത്‌. രണ്ടാം ഇന്നിങ്‌സിൽ സർഫറാസ്‌ ഖാൻ നേടിയ 150 റൺസിന്റെ കരുത്തുൽ ഇന്ത്യയുടെ സ്‌കോർ 462ലെത്തിയെങ്കിലും കിവികളോട്‌ പിടിച്ച്‌ നിൽക്കാൻ ടീമിനായില്ല. ന്യൂസിലൻഡിന്റെ ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയ രചിൻ രവീന്ദ്രയാണ്‌ കളിയിലെ താരം.



deshabhimani section

Related News

View More
0 comments
Sort by

Home